Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P Rajeev

കെ-​റെ​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് കോ​ട​തി​യാ​ണ്, സ​ർ​ക്കാര​ല്ല: പി. ​രാ​ജീ​വ്

ന്യൂ​ഡ​ൽ​ഹി: കെ-​റെ​യി​ലി​ന് എ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​ര​ല്ല കോ​ട​തി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ പി. ​രാ​ജീ​വ്. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​റി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കാം. എ​ന്നാ​ൽ അ​ന്തി​മ വി​ധി പ​റ​യേ​ണ്ട​ത് കോ​ട​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ബ​ദ​ൽ മാ​ർ​ഗം എ​ന്താ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​മാ​ണെ​ന്ന് പി. ​രാ​ജീ​വ് ആ​രോ​പി​ച്ചു. മു​ന്പ് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി 14 ത​വ​ണ പോ​ലീ​സ് വ​ന്ന് മ​ട​ങ്ങി​പ്പോ​യ സ്ഥ​ല​മാ​ണി​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പോ​ലീ​സ് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ട​ക്കം ക്രൂ​ര​മാ​യി വ​ലി​ച്ചി​ഴ​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ എ​ൽ​ഡി.​എ​ഫ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്നും ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: സ​ർ​ക്കാ​രി​ന് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ആ​ദ്യം പു​നഃ​പ​രി​ശോ​ധ​ന ബെ​ഞ്ച് വ​ര​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടോ എ​ന്ന​തും പു​തി​യ ബെ​ഞ്ച് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. സ​ർ​ക്കാ​ർ നി​ല​പാ​ട് അ​ല്ല പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ന്‍റ് നി​ല​പാ​ടി​ന്‍റെ ആ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ്. സ​തീ​ശ​ന്‍റെ വ​ർ​ത്ത​മാ​നം മോ​ഹ​ക​സേ​ര ക​ണ്ടാ​ണെ​ന്നും രാ​ജീ​വ് പ​രി​ഹ​സി​ച്ചു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ഓ​ഡി​റ്റ​ർ സാ​ധാ​ര​ണ നി​ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട രീ​തി​യി​ല​ല്ല കാ​ര്യം ചെ​യ്ത​ത്. അ​സാ​ധാ​ര​ണ​ത്വം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​യു​ന്ന കാ​ര്യം ത​നി​ക്ക് പ​റ​യാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

ഹൈഡ്രജന്‍ ബസുകള്‍ സ്വന്തമാക്കാന്‍ സിയാല്‍; പദ്ധതിക്കായി 8.7 കോടി രൂപയുടെ ധനസഹായം

കൊ​ച്ചി: സൗ​രോ​ര്‍​ജ്ജ​ത്തി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മെ​ന്ന പ​ദ​വി​ക്ക് പി​ന്നാ​ലെ, യാ​ത്ര​ക്കാ​ര്‍​ക്കാ​യി ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​കാ​ന്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം . ഹ​രി​ത ഊ​ര്‍​ജ്ജ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​വ​ടു​വെ​പ്പി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ളാ​ണ് സി​യാ​ല്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്.

കേ​ര​ള ഹൈ​ഡ്ര​ജ​ന്‍ വാ​ലി ഇ​ന്നൊ​വേ​ഷ​ന്‍ ക്ല​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​നും സി​യാ​ലും ത​മ്മി​ല്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. സി​യാ​ലി​ലെ 0484 എ​യ്‌​റോ ലോ​ഞ്ചി​ല്‍ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് കെ-​എ​ച്ച്.​വി.​ഐ.​സി ഫൗ​ണ്ടേ​ഷ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. ഒ​രു ബ​സി​ന് 2.90 കോ​ടി രൂ​പ വീ​തം മൂ​ന്ന് ബ​സു​ക​ള്‍​ക്കാ​യി ആ​കെ 8.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സി​യാ​ലി​നാ​യി​രി​ക്കും. സ​ര്‍​വീ​സ് റൂ​ട്ടു​ക​ളും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സി​യാ​ല്‍ നേ​രി​ട്ട് തീ​രു​മാ​നി​ക്കും. അ​ടു​ത്ത 12 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങി സ​ര്‍​വീ​സ് തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​യാ​ലും ബി.​പി.​സി.​എ​ല്ലും ചേ​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കു​ന്ന ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്റി​ല്‍ നി​ന്നാ​യി​രി​ക്കും ബ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ല​ഭി​ക്കു​ക. ഇ​തി​നാ​യു​ള്ള അ​നു​മ​തി​ക​ള്‍ നേ​ര​ത്തെ ത​ന്നെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി 2025-ല്‍ ​ഒ​രു പ്രോ​ട്ടോ​ടൈ​പ്പ് ബ​സ് സി​യാ​ലി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തെ ഒ​രു 'ഹൈ​ഡ്ര​ജ​ന്‍ ഹ​ബ്ബ്' ആ​ക്കി മാ​റ്റാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്.

Kerala

ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം; കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന: മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ന് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി അ​ട​ക്ക​മു​ള്ള​ത് ത​ന്നി​ല്ല. ഏ​ഴ് റെ​യി​ൽ ഇ​ട​നാ​ഴി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തെ പ​രി​ഗ​ണി​ച്ചി​ല്ല. ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ഇ​ത്. സം​സ്ഥാ​നം അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് കേ​ന്ദ്ര അ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ത് അ​നു​വ​ദി​ച്ചി​ല്ല. ഇ​പ്പോ​ൾ കേ​ന്ദ്ര പ​ദ്ധ​തി പോ​ലും ത​രു​ന്നി​ല്ല.'-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

"എ​യിം​സ് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തും ല​ഭി​ച്ചി​ല്ല. കി​നാ​ലൂ​രി​ൽ എ​യിം​സി​നാ​യി ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കി​യെ​ങ്കി​ലും അ​തും പ​രി​ഗ​ണി​ച്ചി​ല്ല. നി​കു​തി വി​ഹി​ത​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തും നി​ഷേ​ധി​ച്ചു.'-​രാ​ജീ​വ് പ​റ​ഞ്ഞു.

"ധാ​തു ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ന​മ്മു​ടെ ധാ​തു​ക്ക​ൾ കൊ​ണ്ടു​പോ​കാ​നാ​ണൊ എ​ന്ന് സം​ശ​യ​മു​ണ്ട്.'-​രാ​ജീ​വ് പ​റ​ഞ്ഞു.

Kerala

പി. ​രാ​ജീ​വ് ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണ​രു​ത്; വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ജീ​വ് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഡി. ​മ​ണി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​റി​വി​ൽ ഹൈ​ക്കോ​ട​തി​യോ എ​സ്ഐ​ടി​യോ അ​ത്ത​ര​ത്തി​ലൊ​രു വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​ത് കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണ്. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​ക്കാ​രാ​ണ് കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ. മൂ​ന്ന് നേ​താ​ക്ക​ൻ​മാ​ർ ജ​യി​ലി​ലാ​ണ്. ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് സി​പി​എം ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാജീവ് ഒ​രു മ​ന്ത്രി​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത് ത​ങ്ങ​ൾ ഒ​രു വാ​ർ​ത്ത​യും പു​റ​ത്തു​കൊ​ടു​ത്തില്ലെ​ന്നാ​ണ്. ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

അ​ത് സ​ത്യ​മാ​ണോ​യെ​ന്ന് ചോ​ദി​ച്ച ചെ​ന്നി​ത്ത​ല ത​ന്‍റെ റോ​ൾ എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യ​തോ​ടെ അ​വ​സാ​നി​ച്ചെ​ന്നും അ​റി​യി​ച്ചു. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ത​നി​ക്ക് ഒ​രു പ​ങ്കു​മി​ല്ല. ത​നി​ക്ക് അ​തി​ൽ പ​ങ്കാ​ളി​യാ​കേ​ണ്ട കാ​ര്യ​വു​മി​ല്ല. വി​ഷ​യ​ത്തി​ൽ രാ​ജീ​വ് ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണ​രു​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തും; എൽഡിഎഫ് തിരിച്ചു വരും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തി തിരുത്തി മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. ശബരിമല സ്വ‍ർണക്കൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമല സ്വ‍ർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Kerala

വി​സി നി​യ​മ​ന ത​ര്‍​ക്കം: ഗ​വ​ര്‍​ണ​റും മ​ന്ത്രി​മാ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന ത​ർ​ക്ക​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റും നി​യ​മ​മ​ന്ത്രി പി.​രാ​ജീ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല. വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​നു​ന​യ നീ​ക്കം പാ​ളി​യ​ത്.

താ​ന്‍ നി​ശ്ച​യി​ച്ച വി​സി​മാ​ര്‍ യോ​ഗ്യ​രെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ര്‍ നി​ല​പാ​ടെ​ടു​ത്തു. ച​ർ​ച്ച​യ്ക്ക് മു​ഖ്യ​മ​ന്ത്രി വ​രാ​ത്ത​ത് എ​ന്തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ മ​ന്ത്രി​മാ​രോ​ട് ആ​രാ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ച​ത് എ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ മ​ന്ത്രി​മാ​രോ​ട് പ​റ​ഞ്ഞു.

കേ​ര​ള സാ​ങ്കേ​തി​ക, ഡി​ജി​റ്റ​ല്‍ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന ത​ർ​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ അ​നു​ന​യ നീ​ക്ക​ത്തി​നൊ​രു​ങ്ങി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും മു​ന്നോ​ട്ട് വെ​ച്ച​ത് വ്യ​ത്യ​സ്ത പേ​രു​ക​ളാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ര്‍​ശ​യ്ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍‌ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യി​രു​ന്നു. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​പ്രി​യ ച​ന്ദ്ര​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ ആ​വ​ശ്യം.

മു​ഖ്യ​മ​ന്ത്രി മെ​റി​റ്റ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മെ​റി​റ്റ് അ​ട്ടി​മ​റി​ച്ച് മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി സി​സ തോ​മ​സി​നെ ഒ​ഴി​വാ​ക്കി​യെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​സി നി​യ​മ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി ക​ർ​ശ​ന താ​ക്കീ​ത് ന​ല്‍​കി​യ​ത്.

ത​ർ​ക്കം തു​ട​രു​ന്ന​തി​ൽ കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജെ​ബി പ​ർ​ദി​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ചു. ജ​സ്റ്റി​സ് ധൂ​ലി​യ സ​മി​തി ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​വാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​സി നി​യ​മ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക (കെ​ടി​യു), ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് സു​ധാ​ൻ​ഷു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട് സ​മി​തി​ക​ളും ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​രു​ന്നി​ല്ല.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സി. ​സ​തീ​ഷ് കു​മാ​റി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രി​യ ച​ന്ദ്ര​നേ​യും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​സ തോ​മ​സി​നെ​യും വി​സി​മാ​രാ​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം.

 

 

 

 

Kerala

'എക്കാലത്തും അതിജീവിതക്കൊപ്പം; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകും': മന്ത്രി പി. രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാ​ഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.

കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.

Kerala

മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം ഇ​ന്ന് അ​വ​സാ​നി​പ്പിക്കും

കൊ​ച്ചി: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. താ​മ​സ​ക്കാ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ളോ​ടെ ഭൂ​നി​കു​തി അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും കെ.​രാ​ജ​നും ഇ​ന്ന് ഉ​ച്ച​യോ​ടെ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തും. 2.30ഓ​ടെ ഇ​രു​വ​രും സ​മ​പ​ന്ത​ലി​ലെ​ത്തി സ​മ​ര​മി​രി​ക്കു​ന്ന​വ​ർ​ക്ക് നാ​രാ​ങ്ങാ നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും. എ​ന്നാ​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം സ​മ​ര​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മി​ടും.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ര​മ​ട​യ്ക്കാ​ൻ പ​റ്റി​യി​രു​ന്നു. ഭൂ​മി പോ​ക്കു​വ​ര​വി​നും സാ​ധ്യ​മാ​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up